St. Patrick's Academy

Malayalam Department

മാതൃഭാഷ ഒരു വ്യക്തി മറ്റാരുടേയും സഹായമില്ലാതെ തന്റെ ചുറ്റുപാടില് നിന്ന് സ്വാഭാവികമായി സ്വായത്തമാക്കുന്ന ഭാഷയാണ് മാതൃഭാഷ. ആത്മാവിന്റെ ഭാഷ; തന്റെ ചിന്തകളെയും, ആശയങ്ങളെയും,വ്യക്തമായി പ്രതിഫലിപ്പിക്കാനും,ഏതൊരു വൈകാരിക മുഹൂര്ത്തത്തിലും ശക്തമായി പ്രകടിപ്പിക്കാനും കഴിയുന്ന ഭാഷ.

വീട്ടില് നിന്നും സമൂഹത്തില് നിന്നും നേടിയ പ്രാദേശിക ഭാഷാഭേദം കൊണ്ടാണ് കുട്ടികള് സ്കൂളില് എത്തുന്നത്. ഇതാണ് മലയാളാധ്യ ാപനം നേരിടുന്ന പ്രധാന വെല്ലുവിളി ഈ സംസാര ഭാഷയെ ശുദ്ധ മലയാളത്തിലേക്ക് മാറ്റാനും ഭാഷാഘടന നിലനിര്ത്തികൊണ്ട് സംസാരിപ്പിക്കാനും പഠിക്കുക എന ്നതിനാണ് ആദ്യകാലങ്ങളില് പ്രാധാന്യം നല്കുന്നത്. പറയുന്ന ഭാഷകൃത്യമായി മനസ്സിലാക്കി ഉച്ചാരണ ശുദ്ധിയോടെ ആവര്ത്തിക്കാനും പരിശീലനം നല്കുന്നു. ത ുടര്ന്നാണ്വായനയും എഴുത്തും തുടങ്ങുന്നത്. ആധുനിക പഠനരീതി അനുസരിച്ച് തറ, പറ, തുടങ്ങി ലളിതമായ അക്ഷരങ്ങളില് തുടങ്ങി പതുക്കെ പതുക്കെ കഠിന അക്ഷരങ്ങളിലേക്ക് എത്തുകയും തുടര്ന്ന് സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും പഠിപ്പിക്കുകയും ചെയ്യുന്നു.

പാഠ ഭാഗങ്ങള് പഠിപ്പിക്കുന്നതിനു പുറമെ ഭാഷാ ശേഷി വികസിപ്പിക്കുന്നതിന് ആവശ്യമായ രചനാ രീതികളും പരിശീലിപ്പിക്കുന ്നുണ്ട്. സ്വതന്ത് രരചനയും ആശയ രൂപീകരണവും പ്രോത്സാഹിപ്പിക്കാനും എല്ലാ വിദ്യാര്ത്ഥികളെയും പങ്കെടുപ്പിക്കാനുമായിട്ട് കഢ മുതല് പ്ലസ്ടു വരെയുള ്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്രിയാത്മകരചനാ മത്സരം എല്ലാവര്ഷവും നടത്താറുണ്ട്. വിജയികള്ക്ക് ക്ലാസ്സ് തലത്തിലും ഇന്റര് ക്ലാസ്സ് തലത്ത ിലും ഗ്രയ്സ്മാര്ക്ക് നല്കാറുണ്ട്. വായനാ ദിനവും, മലയാള ദിനവും വിപുലമായി തന്നെ ആഘോഷിക്കാറുണ്ട്. വായനാ ദിനത്തിന്റെ ഭാഗമായി മലയാള മനോരമയുടെ വായനാ കളരി ആരംഭിച്ചു.

നവംമ്പര് 1 ന് ക്യാമ്പസ്സ് ഭാഷ പൂര്ണ്ണമായും മലയാളം ആക്കിമാറ്റാറുണ്ട്. തുടര്ന്ന് നടത്തുന്ന ഡിബേറ്റ്, എക്റ്റംബര്, ഡിക്ലമേഷന്, പ്രസംഗം, പദ്യംചൊല്ലല്, ഇതിലൊക്കെ പരിശീലനം നല്കുകയും മത്സരം ഏര്പ്പെടുത്തി വിജയികള്ക്ക് പാരിതോഷികങ്ങള് നല്കുകയും ചെയ്യാറുണ്ട്.

ഓണത്തോടനുബന്ധിച്ച് മലയാളവിഭാഗം കേരളത്തിന്റെ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും അവരിലേക്ക് പകര്ത്തുമാ റ്വ്യത ്യസ്തതയാര്ന്ന കലാവിരുന്ന് സംഘടിപ്പിക്കാറുണ്ട്. ഇതരവിഷയങ്ങള് ഒരു കുട്ടിയുടെ ഭൗതികവും വൈജ്ഞാനികവുമായിട്ടുള്ള വളര്ച്ചയെ ലക്ഷ്യം വെയ്ക്കുമ്പോള ്ഭാഷാ പഠനം വിശിഷ്യാ മാതൃഭാഷാ പഠനം ഒരു കുട്ടിയുടെ മാനസികവും വൈകാരികവുമായ വളര്ച്ചയും കൂടിലക്ഷ്യമാക്കുന്നു. പ്രായാനുസൃതമായിട്ടുള്ള സ്വഭാവരൂപീകരണത്തില് സ്വഭാഷയിലുള്ള പഠനം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്വഭാഷയിലുള്ളക ുട്ടികള് കഥകളിലൂടെയും കവിതകളിലൂടെയും പഠിക്കുമ്പ ോള് പഠനത്തിലേക്കുള്ള ഭൗതീകതലത്തില് നിന്ന് മാനസികമായ ഉയര്ച്ചയിലേക്ക് നയിക്കുന്ന ഒന്നായിമാറുന്നുണ്ട് എന്നത്വാസ്തവമാണ്. പുസ്തകവായന, പത്രവായന തുടങ്ങിയ കാര്യങ്ങളില് കുട്ടികളില് താത്പര്യം വളര്ത്തുന്നതിന് ഭാഷാപഠന ക്ലാസ്സുകള് ഉപകരിക്കുന്നു.

സാഹിത്യമെന്നത് ജീവിതത്തിനു നേരെതിരിച്ചു പിടിച്ചിരിക്കുന്ന ഒരുകണ്ണാടി ആണ്. സാഹിത്യം പഠിക്കുന്നതിലൂടെ ജീവിതം തന്നെയാണ് കുട്ടികള് പഠിക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള കുട്ടികളുടെ മിഥ്യാധാരണ മാറ്റി മൂല്യാധിഷ്ഠിതമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനും പ്രതിസന്ധികള ില് തളരാതെ അവ സധൈര്യം നേരിട്ട് ജീവിത വിജയം കൈവരിക്കാന് അവനെ പ്രാപ്തനാക്കുന്നതില് മാതൃഭാഷാ ബോധനം സഹായിക്കുന്നുണ്ട്. സമൂഹത്തോട ു ക്രിയാത്മകമായി പ്രതികരിക്കാനും പുതിയ ആശയങ്ങള് കാഴ്ചവെയ്ക്കാനും കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.